Latest NewsNational

രക്ഷപ്പെടാനായി നദിയിലേക്ക് ചാടി; ജമ്മു കശ്മീരിൽ ഭീകര ബന്ധമുള്ള യുവാവ് മരിച്ചു

പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായി തിരച്ചിൽ തുടരുന്നതിനിടെ ഭീകരബന്ധമുള്ള യുവാവ് മരിച്ച നിലയിൽ. കുൽഗാം സ്വദേശി ഇംതിയാസ് അഹമ്മദ് മഗ്രെ യാണ് മരിച്ചത്. പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാകിസ്താൻ ഭീകര വാദികളുടെ 2 ഒളിത്താവളങ്ങളെ കുറിച്ച് ഇയാൾക്ക് അറിവുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.തെരച്ചിൽ നടക്കുന്നതിനിടെ രക്ഷപ്പെടാനായി നദി യിലേക്ക് ചാടിയതെന്നും പോലീസ്.

ഏപ്രിൽ 23 ടാങ്മാർഗ് വനത്തിൽ സുരക്ഷാ സേന തകർത്ത ഒളിത്താവളം സംബന്ധിച്ച് ഇയാളാണ് വിവരം നൽകിയത് എന്നും പോലീസ്.ഒരു ഒളിത്താവളം നേരത്തെ ഇയാള്‍ പൊലീസിന് കാണിച്ചുകൊടുത്തിരുന്നു. ഇവിടെ നിന്ന് ആയുധങ്ങള്‍ അടക്കം പൊലീസ് കണ്ടെത്തിയിരുന്നു. രണ്ടാമത്തെ ഒളിത്താവളം കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ പൊലീസില്‍ നിന്ന് രക്ഷപ്പെടാനായി നദിയിലേക്ക് ചാടിയത്.

ഒളിത്താവളത്തിന് സമീപത്തെത്തറായപ്പോഴാണ് ഇയാൾ നദിയിലേക്ക് ചാടിയത്. എന്നാൽ ഇയാളുടെ സഞ്ചാരം പൊലീസ് ഡ്രോൺ ക്യാമറ വഴി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പിന്നീട് വൈകുന്നേരത്തോടെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ശക്തമായ ഒഴുക്കും കടുത്ത തണുപ്പുമുള്ള നദിയാണിത്.

അതേസമയം ‌പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. കൂടുതൽ ദൃക്സാക്ഷികളുടെ മൊഴി എടുക്കാനുള്ള ശ്രമത്തിലാണ് എൻഐഎ. സംഘർഷ സാഹചര്യം തുടരുന്നതിനിടെ പാകിസ്താനിൽ ഇന്ന് പാർലമെന്റ് സമ്മേളനം ചേരും. അതിനിടെ ജമ്മു കാശ്മീരിൽ ഭീകര ബന്ധമുള്ള യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുൽഗാം സ്വദേശി ഇംതിയാസ് അഹമ്മദ് മഗ്രെയാണ് മരിച്ചത്. പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാകിസ്ഥാൻ ഭീകര വാദികളുടെ രണ്ട് ഒളിത്താവളങ്ങളെ കുറിച്ച് ഇയാൾക്ക് അറിവുണ്ടായിരുന്നതായി പോലീസ് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!