രാജാക്കാട് രാജകുമാരി മേഖലകളിലായി നടന്ന വാഹന അപകടങ്ങളിൽ ഒരു മരണം ;മൂന്ന് പേർക്ക് പരിക്ക്

രാജാക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ രാജകുമാരി രാജാക്കാട് പഞ്ചായത്തുകളിലായി രണ്ട് വാഹന അപകടങ്ങൾ ആണ് ഇന്നലെ നടന്നത്. ഇതിൽ ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി യാണ് രണ്ട് അപകടങ്ങളും ഉണ്ടായത്രാ. ജാക്കാട് ചെരിപുറത്ത് ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ സേനാപതി കുത്തുങ്കൽ മാവറസിറ്റി സ്വദേശിയ നിഖിൽ അജി (18)ആണ് മരിച്ചത്. +2 വിദ്യാർത്ഥിയായിരുന്നു അജി.

ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് കനകക്കുന്ന് സ്വദേശി നന്ദു സുരേഷ് ഗുരുതര പരിക്കുകളോടെ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്.

വാഹനം നിയന്ത്രണം നഷ്ട്ടപ്പെട്ട് റോഡിൽ നിന്നും തെന്നിമാറിയതാണ് അപകടകാരണം. ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ് മാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
രാജകുമാരി എൻ എസ് എസ് കോളേജിന് സമീപത്ത് ഉണ്ടായ വാഹനപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇരു ചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്ന യുവാക്കൾക്കാണ് പരിക്കേറ്റത്.
രാജകുമാരി ഖജനാപ്പാറ സ്വദേശികളായ രമേശ് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തായ നവീൻ എന്നിവർക്കാണ് പരിക്കേറ്റത്

നവീനെ തമിഴ്നാട്ടിൽ കൊണ്ടുപോയി വിടാൻ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. കുരുവിളസിറ്റി ഭഗത്ത് നിന്നും വന്ന കാറിൽ വളവ് തിരിയുന്നതിനിടയിൽ നിയന്ത്രണം നഷപ്പെട്ട ബൈക്ക് ഇടിക്കുകയായിരുന്നു.
തലക്കും കാലിനും ഗുരുതര പരിക്കേറ്റ ഇരുവരെയും തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു