
ഇടുക്കി ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭ്യമുഖ്യത്തിൽ ഇന്ന് മുതൽ സെപ്റ്റംബർ 9 വരെ ചെറുതോണിയിൽ ഓണാഘോഷം സംഘടിപ്പിക്കും. ഇന്ന് രാവിലെ 10 ന് ജില്ലാ കളക്ടർ ഡോ ദിനേശൻ ചെറുവാട്ട് പതാക ഉയർത്തും. വൈകിട്ട് 6.30 ന് കൊച്ചിൻ കൈരളിയുടെ ഗാനമേള അരങ്ങേറും. 4 ന് ഓണപ്പാട്ട് മത്സരം, വാല് പറിക്കൽ മത്സരം, ബലൂൺ പൊട്ടിക്കൽ, പപ്പടം ഏറ്റ്, റൊട്ടി കടി, ബോൾ ബാസ്കറ്റിങ്
ഹണ്ടിങ് സ്റ്റമ്പ് തുടങ്ങിയ വിവിധ കലാമത്സരങ്ങൾ ചെറുതോണി ജില്ലാ വ്യാപാര ഭവൻ ഹാളിൽ നടക്കും.
ഒന്നാം സമ്മാനം 501 രൂപയും
രണ്ടാം സമ്മാനം 301 രൂപയും
മൂന്നാം സമ്മാനം 201 രൂപയുമാണ്. 5 ന്
തിരുവോണദിനത്തിൽ
പഞ്ചായത്ത് തലത്തിൽ മത്സരങ്ങൾ നടക്കും. 6 ന് ഫൈവ്സ് ഫുട്ബോൾ മത്സരം വാഴത്തോപ്പ് എച്ച് ആർ സി ഗ്രൗണ്ടിൽ നടക്കും. 8 ന് ചെറുതോണി മെയിൻ സ്റ്റേജിൽ വൈകിട്ട് 3 മുതൽ കൈകൊട്ടി കളി, ഇടുക്കി കലാജ്യോതിയുടെ ഡാൻസ് പ്രോഗ്രാം എന്നിവ അരങ്ങേറും. 9 ന് ഉച്ചയ്ക്ക് 2.30 ന് ഓണം വാരാഘോഷം സമാപനത്തിൻ്റെ ഭാഗമായുള്ള ഘോഷയാത്ര ചെറുതോണി പെട്രോൾ പമ്പിന് സമീപത്ത് നിന്നും ആരംഭിക്കും.
3.30 ന് സമാപന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാംകുന്നേൽ അധ്യക്ഷത വഹിക്കും.അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഓണസന്ദേശം നൽകും. എം എൽ എ മാരായ എം എം മണി, പി ജെ ജോസഫ്,
അഡ്വ എ രാജ, മുൻ എം പി
അഡ്വ ജോയ്‌സ് ജോർജ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഡോളി സുനിൽ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി വി വർഗീസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് പോൾ, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിൻസി ജോയി, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസ്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ജോർജ് ജോസഫ്,
വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ്മി ജോർജ്, അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിനോദ് കെ എസ്, എ ഡി എം ഷൈജു പി ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യൻ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ഡി ടി പി സി സെക്രട്ടറി ജിതേഷ് ജോസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം
ഡിറ്റാജ് ജോസഫ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗം
നിമ്മി ജയൻ എന്നിവർ സംസാരിക്കും. ജില്ലാ കളക്ടർ ഡോ .ദിനേശൻ ചെറുവാട്ട് സ്വാഗതവും ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ കെ എസ് നന്ദിയും പറയും. 6 ന് ഇടുക്കി കലാസാഗർ അവതരിപ്പിക്കുന്ന ഗാനമേള നടക്കും.