KeralaLatest NewsLocal news

നന്മ നിറഞ്ഞ നാടായി കേരളത്തെ മുന്നോട്ടു കൊണ്ടുപോകും: മന്ത്രി കെ.എൻ ബാലഗോപാൽ

നന്മ നിറഞ്ഞ നാടായി കേരളത്തെ മുന്നോട്ടു കൊണ്ടു പോകാനാണ് ഇടതു സർക്കാർ ശ്രമിക്കുന്നതെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
എല്ലാ ആളുകളെയും ഒരുമിച്ച് കൊണ്ടു പോകുകയാണ് ഈ സർക്കാർ. പുതുതലമുറ മുതൽ പഴയ തലമുറയുടെ വരെ താത്പര്യങ്ങൾ സംരക്ഷിച്ചു മുന്നോട്ടു പോകുമെന്ന് മന്ത്രി പറഞ്ഞു. 
സ്വതന്ത്രമായ അഭിപ്രായങ്ങൾക്ക് സംരക്ഷണം നൽകുന്ന നിലപാട് എടുക്കുന്ന സർക്കാരാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. ഈ സർക്കാരിൻ്റെ പ്രവർത്തനം വിലയിരുത്താൻ ഒരാഴ്ച നീണ്ടുനിന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയിലൂടെ ജനങ്ങൾക്ക് കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ വി വിഗ്നേശ്വരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീർണാ കുന്നേൽ, ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രസാദ് ടി.കെ, എ ഡി എം ഷൈജു പി ജേക്കബ്, ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ്, ജില്ലാതല ഏകോപന സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രഭ തങ്കച്ചൻ, നിമ്മി ജയൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ വിനോദ് ജി.എസ്., രാഷ്ട്രീയ കക്ഷി നേതാക്കളായ അനിൽ കൂവപ്ലാക്കൽ, ഷാജി കാഞ്ഞമല, എം.ജെ. മാത്യു, ഷിജോ തടത്തിൽ എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!