KeralaLatest NewsLocal news

ഇടുക്കി ജില്ലാതല പ്രവേശനോത്സവം തൊടുപുഴയിൽ ; ജില്ലയിൽ ഇക്കുറി ഒന്നാം ക്ലാസ്സിൽ 5278 കുട്ടികൾ

ജില്ലയിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയിരിക്കുന്നത് 5278 കുട്ടികൾ. ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം നാളെ (ജൂണ്‍ 2) തൊടുപുഴ സെന്റ്. സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂളില്‍ നടക്കും. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലായി 84,128 കുട്ടികളാണ് പുതിയതായി പ്രവേശനം നേടുന്നത്. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾ ഉൾപ്പെടെയുള്ള കണക്കാണിത്. ആകെ വിദ്യാർത്ഥികളിൽ 40472 പെൺകുട്ടികളും 43656 ആൺകുട്ടികളുമാണ്.

സർക്കാർ സ്കൂളിൽ 25046 കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട്. ഒന്നാം ക്ലാസിൽ 1533, രണ്ടിൽ 2333, മൂന്നിൽ 2527, നാലിൽ 2524, അഞ്ചിൽ 2292, ആറിൽ 2358, ഏഴിൽ 2622, എട്ടിൽ 2670, ഒമ്പതിൽ 3111, പത്തിൽ 3076 എന്നിങ്ങനെയാണ് ക്ലാസുകൾ തിരിച്ചുള്ള കണക്ക്. എയ്ഡഡ് സ്കൂളിൽ 53155 കുട്ടികൾ പ്രവേശനം നേടി. ഒന്നാം ക്ലാസിൽ 3199, രണ്ടിൽ 4083, മൂന്നിൽ 4320, നാലിൽ 4372, അഞ്ചിൽ 4956, ആറിൽ 5580, ഏഴിൽ 6149, എട്ടിൽ 6478, ഒമ്പതിൽ 6954, പത്തിൽ 7064 എന്നിങ്ങനെയാണ് ക്ലാസുകൾ തിരിച്ചുള്ള കണക്ക്.

അൺ എയ്ഡഡ് സ്കൂളിൽ 5927 കുട്ടികൾക്ക് അഡ്മിഷൻ കിട്ടി. ഒന്നാം ക്ലാസിൽ 546, രണ്ടിൽ 737, മൂന്നിൽ 681, നാലിൽ 705, അഞ്ചിൽ 459, ആറിൽ 469, ഏഴിൽ 561, എട്ടിൽ 642, ഒമ്പതിൽ 579, പത്തിൽ 548 എന്നിങ്ങനെയാണ് ക്ലാസുകൾ തിരിച്ചുള്ള കണക്ക്.

വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ സ്കൂൾ മാനേജ്‌മെന്റ് പോർട്ടലായ സമ്പൂർണ്ണയിലാണ് ഓരോ സ്കൂളും പുതിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ഞായറാഴ്ച വരെയുള്ള കണക്കാണിത്.

രാവിലെ 9.30 ന് സ്കൂൾ പ്രവേശനോത്സവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നടക്കും. തുടര്‍ന്ന് ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ഇന്ന് തൊടുപുഴ സെന്റ്. സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂളില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
പി.ജെ ജോസഫ് എം.എല്‍.എ അധ്യക്ഷനാകും. ഡീൻ‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ‘കളി ഒരു ലഹരി’ പദ്ധതിയുടെ ഉദ്ഘാടനം തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ കെ. ദീപക്ക് നിര്‍വഹിക്കും.ജില്ലാ കളക്ടര്‍ വി.വിഗ്‌നേശ്വരി പ്രവേശനോത്സവ സന്ദേശം നല്‍കും. എംഎല്‍എമാരായ എം.എം മണി, എ.രാജ, വാഴൂര്‍ സോമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാരിച്ചൻ നീറണാകുന്നേൽ, ജില്ലാ പൊലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപ്, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഗീത പി.സി, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!