KeralaLatest NewsLocal news
നേര്യമംഗലം ചാക്കോച്ചി വളവിന് സമീപം സ്വകാര്യബസുകള്‍ തമ്മിൽ കൂട്ടിയിടിച്ചു. പരിക്ക് പറ്റിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. ദേശിയപാതയില്‍ നേര്യമംഗലം ചാക്കോച്ചി വളവിന് സമീപം വച്ച് സ്വകാര്യബസുകള്‍ തമ്മില്‍ കൂട്ടിമുട്ടിയാണ് അപകടം സംഭവിച്ചത്. ഓട്ടത്തിനിടയില്‍ ഒരു ബസ് മറ്റൊരു ബസിന്റെ പിറകിലിടിക്കുകയായിരുന്നു. അടിമാലിയില്‍ നിന്നും തൊടുപുഴ, എറണാകുളം ഭാഗങ്ങളിലേക്ക് പോയ ബസുകളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക് സംഭവിച്ചു.ഇവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തില്‍ ഒരു ബസിന്റെ മുന്‍ഭാഗത്തിനും മറ്റൊരു ബസിന്റെ പിന്‍ഭാഗത്തിനും കേടുപാടുകള്‍ സംഭവിച്ചു.