KeralaLatest NewsLocal news
പന്നിയാർകുട്ടിയിൽ ബൈക്ക് അപകടത്തിൽപെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

വെള്ളത്തൂവൽ പന്നിയാർകുട്ടിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു .. കരിമ്പൻ സ്വദേശി സനീഷിനാണ് മരിച്ചത്..ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. പന്നിയാർകുട്ടിയിൽ നിന്നും പോത്തുപാറയ്ക്കുള്ള പാലത്തിലേക്ക് കുത്ത്ഇറക്കമിറങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് പാലത്തിൻ്റെ കൈവരിയിൽ ഇടിക്കുകയായിരുന്നു. ബൈക്ക് കൈവരിയിൽ കുടുങ്ങിയെങ്കിലും സനീഷ് താഴെ മുതിരപ്പുഴയാറിലെ പാറക്കെട്ടുകളിലേക്ക് പതിക്കുകയായിരുന്നു..
ഉടനെ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി സനീഷിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.. തലക്ക് പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.. കരിമ്പനിൽ നിന്നും പനംകൊല വെട്ടുന്ന ജോലിക്കായി ഇവിടെ എത്തിയതായിരുന്നു എന്നാണ് വിവരം..