KeralaLatest NewsLocal news

ഇടമലക്കുടിയുടെ വികസനം തുടരും: മന്ത്രി എം.ബി രാജേഷ്


സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയുടെ വികസനത്തിനായി ഗവൺമെൻ്റ് ഒട്ടേറെ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അത് തുടരുമെന്നും തദ്ദേശഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.  ഇടമലക്കുടിയിൽ പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടമലക്കുടിയിൽ റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നു. അതു പോലെ ആശുപത്രി, വൈദ്യുതി, മൊബൈൽ കണക്ടിവിറ്റി എന്നിവ യാഥാർത്ഥ്യമായി. ഇടമലക്കുടിക്ക് സർക്കാർ നൽകുന്ന പിന്തുണ തുടരും മന്ത്രി കൂട്ടിച്ചേർത്തു. 
ഇടമലക്കുടി പഞ്ചായത്ത് ഓഫീസ് സ്മാർട്ട് ഓഫീസായി മാറിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. കെ-സ്മാർട്ടിലൂടെ ആദ്യ സർട്ടിഫിക്കറ്റ് ചടങ്ങിൽ വിതരണം ചെയ്തു. 
2010 നവംബര്‍ 1 നാണ് സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടി രൂപീകരിച്ചത്.

ആനമുടി സംരക്ഷിത വനമേഖലക്കുള്ളിലെ 24 സെറ്റില്‍മെന്റുകളിലായി മുതുവാന്‍ വിഭാഗത്തില്‍പെട്ട ഗോത്രവര്‍ഗക്കാര്‍ താമസിക്കുന്ന സ്ഥലമാണ് ഇടമലക്കുടി. ഇവരുടെ ജീവിത സാ ഹചര്യങ്ങള്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നാര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡ് മാത്രമായിരുന്ന ഇടമലക്കുടിയെ സ്വതന്ത്ര പഞ്ചായത്ത് ആക്കി 2010ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 


ഇതുവരെ ദേവികുളത്തെ ക്യാംപ് ഓഫിസില്‍ പ്രവര്‍ത്തിച്ചിരുന്ന ഇടമലക്കുടി പഞ്ചായത്ത് ഓഫിസില്‍ വനിതകളടക്കം 13 ജീവനക്കാരാണ് ജോലി ചെയ്യുന്നത്.ഓഫീസിന്റെ പ്രവര്‍ത്തനം പൂര്‍ണമായി ഇടമലക്കുടിയിലേക്ക് മാറുന്നതോടെ വനിതാ ജീവനക്കാര്‍ക്ക്താമസിക്കാനായി സൊസൈറ്റികുടിയിലെ പഴയ അക്ഷയ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തയാറാക്കിയിട്ടുണ്ട്. പുരുഷന്‍മാര്‍ക്ക് താമസിക്കുന്ന തിനുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തില്‍ തന്നെ താമസ സൗകര്യമൊരുക്കുംകാട്ടാനശല്യം ഒഴിവാക്കുന്നതിനായി ഓഫീസ് കെട്ടിടത്തിനു ചുറ്റും ട്രഞ്ച് നിര്‍മ്മാണം പൂര്‍ത്തിയായി. 
ഉദ്ഘാടനചടങ്ങിൽ എ രാജ എം.എൽ എ അദ്ധ്യക്ഷത വഹിച്ചു.

ഡീൻ കുര്യാക്കോസ് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീരണാംകുന്നേൽ, ദേവികുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ്, ഇടമലക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി, തദ്ദേശ വകുപ്പ് അഡീഷണൽ ഡയറക്ടർ എം.പി അജിത് കുമാർ, ഐ. കെ. എം കൺട്രോളർ ടിംപിൾ മാഗ്ഗി പി.എസ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!