KeralaLatest NewsLocal news
കനത്ത മഴ: മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും ;കുഞ്ചിത്തണ്ണിയില്‍ ഗതാഗത തടസ്സം

ഇന്നുച്ചക്ക് ശേഷം കുഞ്ചിത്തണ്ണി ടൗണ്‍ ഭാഗത്ത് ശക്തമായ മഴയാണ് പെയ്തത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ മഴവെള്ളപാച്ചിലിലാണ് റോഡിലേക്ക് മണ്ണിടിച്ചില്‍ ഉണ്ടായത്. കുഞ്ചിത്തണ്ണി ബൈസണ്‍വാലി റോഡില്‍ കുഞ്ചിത്തണ്ണി ഫെഡറല്‍ ബാങ്കിന് സമീപം വലിയ തോതില്‍ റോഡിലേക്ക് മണ്ണും ചെളിയും ഒഴുകിയെത്തി. റോഡില്‍ മണ്ണ് നിറഞ്ഞതോടെ ഗതാഗതം തടസ്സപ്പെട്ടു.

പിന്നീട് പ്രദേശവാസികളുടെ നേതൃത്വത്തില്‍ മണ്ണ് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. മണ്ണിടിഞ്ഞെത്തിയ സമയം റോഡില്‍ ആളുകളും വാഹനങ്ങളും ഇല്ലാതിരുന്നതിനാല്‍ മറ്റപകടങ്ങള്‍ ഒഴിവായി. മഴയില്‍ ശക്തമായ വെള്ളപാച്ചിലാണ് ഈ ഭാഗത്ത് ഉണ്ടായത്. ഇത് സമീപവാസികളില്‍ ആശങ്ക ഉയര്‍ത്തി.
