
സ്‌കൂള്‍ പാചക തൊഴിലാളികളെ ജീവനക്കാരായി അംഗീകരിക്കുക, വേതനം വര്‍ദ്ധിപ്പിക്കുക, ലേബര്‍ കോഡ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ അടിമാലി പോസ്റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഘടനാ ജില്ലാ സെക്രട്ടറി പി രാജാറാം പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
സമരത്തില്‍ ജില്ലാ പ്രസിഡന്റ് തങ്കമ്മ ശിവന്‍ അധ്യക്ഷയായി . ജില്ലാ ട്രഷറര്‍ സി കെ ഷൈലജ , വി ബി മോഹനന്‍, ടി കെ സുധേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.