അടിമാലി സെന്റ് ജൂഡ് ഫെറോന ടൗണ്‍ പള്ളിയില്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

അടിമാലി:അടിമാലി സെന്റ് ജൂഡ് ഫെറോന ടൗണ്‍ പള്ളിയുടെ നേതൃത്വത്തില്‍ വിപുലമായ ക്രിസ്തുമസ് ആഘോഷം നടന്നു.നക്ഷത്രരാവ് റ്റുകെ24 എന്ന പേരിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.വാദ്യമേളങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍, നക്ഷത്രവിളക്കുകള്‍, കരോള്‍ ഗാന സംഘങ്ങള്‍ എന്നിവ അണിനിരന്ന കാരോള്‍ഡ് റാലി വര്‍ണ്ണാഭമായി.ഇടവകയിലെ 12 വാര്‍ഡുകളില്‍ നിന്നും ആരംഭിച്ച കരോള്‍ റാലി ടൗണ്‍ ചുറ്റി ദേവാലയത്തിന്റെ റോസറി ഗാര്‍ഡനില്‍ സമാപിച്ചു.തുടര്‍ന്ന നക്ഷത്ര രാവിന്റെ ഉദ്ഘാടനം ഇടവക വികാരി ഫാ. ജോര്‍ജ് പാട്ടത്തേക്കുഴി നിര്‍വ്വഹിച്ചു.തുടര്‍ന്ന് കരോള്‍ ഗാന മത്സരം, നക്ഷത്രമത്സരം, ക്രിസ്മസ് പുല്‍ക്കൂട് മത്സരം, മാലാഖ മത്സരം എന്നിവ നടന്നു. ഫാ. ഷിന്റോ കോലത്ത്പടവില്‍, ഫാ. വികാസ് കുന്നത്തുംപാറ, ഫാ. ഫ്രാന്‍സിസ് കുരിശും മൂട്ടില്‍, ഫാ. ജേക്കബ് കോരക്കല്‍, ഫാദര്‍ റോണി തൂമ്പുങ്കല്‍ എന്നിവര്‍ പരിപാടികളില്‍ പങ്കെടുത്തു.നിരവധിയാളുകള്‍ ആഘോഷത്തില്‍ പങ്ക് ചേര്‍ന്നു.