
അടിമാലി: ബി ജെ പി അടിമാലി മണ്ഡലം നേതൃയോഗം നടന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്ത് വരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ സംഘടനാ സംവിധാനം താഴെ തട്ടുമുതല്‍ കൂടുതല്‍ സജീവമാക്കാനും തിരഞ്ഞെടുപ്പൊരുക്കങ്ങളുമായി വോട്ടര്‍മാരിലേക്ക് ഇറങ്ങി ചെല്ലേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു ബി ജെ പി അടിമാലി മണ്ഡലം നേതൃയോഗം വിളിച്ചു ചേര്‍ത്തത്. അടിമാലി ക്ലബ്ബ് ഹാളിലായിരുന്നു യോഗം നടന്നത്. ബി ജെ പി ഇടുക്കി ജില്ലാ നോര്‍ത്ത് പ്രസിഡന്റ് പി പി സാനു നേതൃയോഗം ഉദ്ഘാടനം ചെയ്തു.
പാര്‍ട്ടിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ വേണ്ടുന്ന നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും നേതൃയോഗത്തില്‍ ഉയര്‍ന്നു വന്നു. യോഗത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ബി ജെ പി അടിമാലി മണ്ഡലം പ്രസിഡന്റ് അനീഷ് എന്‍ എസ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടിയുടെ വിവിധ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.