സ്വകാര്യ റിസോർട്ടിന് മുകളിൽ നിന്നും കാൽവഴുതി വീണ് പത്തു വയസ്സുകാരൻ മരിച്ചു

അടിമാലി: ചിത്തിരപുരത്ത് വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ ആണ്‍കുട്ടി സ്വകാര്യ റിസോര്‍ട്ടിന് മുകള്‍നിലയില്‍ നിന്നും അബന്ധത്തില്‍ കാല്‍വഴുതി വീണ് മരിച്ചു. മധ്യപ്രദേശ് സ്വദേശിയായ പ്രാരാഗ്യ ബലാല്(10) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച്ച വൈകിട്ടായിരുന്നു അപകടം നടന്നത്. മധ്യപ്രദേശില്‍ നിന്നുള്ള 16 അംഗസംഘമാണ് മൂന്നാര്‍ ചിത്തിരപുരത്തെ സ്വകാര്യ റിസോര്‍ട്ടില്‍ താമസത്തിനെത്തിയത്. അപകടത്തില്‍പ്പെട്ട കുട്ടിയും കുടുംബാംഗങ്ങളും കെട്ടിടത്തിന്റെ ആറാംനിലയിലായിരുന്നു താമസിച്ചിരുന്നത്. ഈ മുറിയുടെ ഒരു ഭാഗത്ത് സ്ലൈഡിംഗ് ഗ്ലാസ് സ്ഥാപിച്ചിരുന്നു. ഗ്ലാസ് തുറക്കാന്‍ ശ്രമിക്കുകന്നതിനിടെ അബന്ധത്തില്‍ ജനാല വഴി കുട്ടി താഴേക്ക് വീഴുകയായിരുന്നു. വീഴ്ച്ചയുടെ ആഘാതത്തില്‍ കുട്ടിയുടെ വാരിയെല്ലുകള്‍ക്കും മറ്റും ഗരുതര പരിക്ക് സംഭവിച്ചു. സംഭവ ശേഷം കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നല കുട്ടിയുടെ മരണം സംഭവിച്ചു. രാത്രി പതിനൊന്നോടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് വിമാന മാര്‍ഗ്ഗം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി.സംഭവത്തില്‍ വെള്ളത്തൂവല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടി സ്വീകരിച്ചു.