KeralaLatest NewsNational

മലയാളി വിദ്യാര്‍ഥികളെ സുരക്ഷിതമായി തിരിച്ചെത്തിക്കണം; നീക്കം തുടങ്ങി

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുമായി ഫോണില്‍ സംസാരിച്ച് കെ സി വേണുഗോപാല്‍. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ സുരക്ഷിതമായി നാടുകളിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഒമര്‍ അബ്ദുള്ള അറിയിച്ചു.

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥികളെ കേരള ഹൗസില്‍ എത്തിച്ചു. പ്രതിരോധം ശക്തിയായതുകൊണ്ടുതന്നെ തങ്ങളെ ഇതുവരെ സംഘര്‍ഷങ്ങള്‍ ബാധിച്ചിട്ടില്ലെന്ന് കേരള ഹൗസിലെത്തിയ വിദ്യാര്‍ഥികള്‍ ട്വന്റിഫോറിനോട് പറഞ്ഞു. എല്ലാവരും സുരക്ഷിതരാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികളെ കാണാന്‍ ജോണ്‍ ബ്രിട്ടാസ് എംപി എത്തി.

അതേസമയം, അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എംപിയും, എം കെ രാഘവന്‍ എം പിയും കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. പ്രത്യേക തീവണ്ടികള്‍ അനുവദിക്കണമെന്നാണ് കത്തില്‍ ആവശ്യം. പഞ്ചാബ്, കശ്മീര്‍, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കണമെന്നും എംപിമാര്‍ കത്തില്‍ ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിലെയും പഞ്ചാബിലെയും ആക്രമ ബാധിത പ്രദേശങ്ങളില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചിട്ടുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അല്ലെങ്കില്‍ സ്‌പെഷ്യല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഡോ. വി ശിവദാസന്‍ എംപിയും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നല്‍കി.

അതേസമയം, ഹരിയാനയിലെ സിര്‍സയില്‍ മിസൈലിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. ലോഹഭാഗങ്ങള്‍ സുരക്ഷാസേന കണ്ടുക്കെട്ടി. ഫത്താ ബാലിസ്റ്റിക് മിസൈലിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയത്. ഡല്‍ഹി ലക്ഷ്യമാക്കിയായിരുന്നു പാകിസ്താന്റെ മിസൈല്‍ ആക്രമണം. ഈ ശ്രമം സൈന്യം തകര്‍ക്കുകയായിരുന്നു. ജയ്‌സാല്‍മീരിലും മിസൈലിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. ഇന്ത്യയിലെ എയര്‍ ബെയ്സുകള്‍ തകര്‍ക്കാനുള്ള പാകിസ്താന്‍ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി. രാജസ്ഥാനിലെ ഉള്‍പ്പെടെ എയര്‍ ബെയ്സുകളാണ് പാകിസ്താന്‍ ലക്ഷ്യം ഇട്ടിരുന്നത്. അമൃത്സറിലെ ഖാസ കാന്റിന് മുകളിലൂടെ പറക്കുന്ന ഒന്നിലധികം ഡ്രോണുകള്‍ കണ്ടെത്തിയെന്നും അത് തകര്‍ത്തെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിര്‍ത്തിയിലും പാക് പ്രകോപനം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!