
സ്വന്തം ആവശ്യത്തിന് കഞ്ചാവ് കൃഷി ചെയ്ത ബംഗാൾ സ്വദേശിയെ എക്സൈസ് പിടികൂടി. പെരുമ്പാവൂർ മാറമ്പിള്ളിയിൽ താമസിക്കുന്ന ബംഗാൾ സ്വദേശി നന്ദു മൊണ്ടാലിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. വീട്ടുവരാന്തയിൽ നിന്ന് 31 സെൻറീമീറ്റർ വലിപ്പമുള്ള കഞ്ചാവ് ചെടിയാണ് ഇയാൾ സ്വന്തം ആവശ്യത്തിനായി കൃഷി ചെയ്തിരുന്നത്. കഞ്ചാവ് വളർത്തി ഉണക്കി വിൽപ്പന നടത്തുന്നത് ഇയാളുടെ പതിവാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.