
മാങ്കുളം: മാങ്കുളം ഗ്രാമപഞ്ചായത്തില്‍ അടക്കേണ്ട വസ്തു നികുതിയിന്‍മേലുള്ള പിഴ പലിശ 2024 മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഒഴിവാക്കിയിട്ടുണ്ട്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി പൊതുജനങ്ങള്‍ നികുതി അടച്ച് ജപ്തി, പ്രോസിക്യൂഷന്‍ തുടങ്ങിയ നടപടികളില്‍ നിന്നും ഒഴിവാകണമെന്ന് മാങ്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.