
അടിമാലി: കൊമ്പിടിഞ്ഞാലിൽ വീടിന് തീ പിടിച്ച നിലയിൽ കണ്ടെത്തി. തെള്ളിപടവിൽ പരേതനായ അനീഷിന്റെ ഭാര്യ ശുഭയും കുടുംബാംഗങ്ങളും താമസിച്ച് വന്നിരുന്ന വീടാണ് കത്തി നശിച്ചത്. സംഭവത്തിൽ ശുഭയുടെ മകൻ അഭിനവ് (4) മരിച്ചു. വീടിന് എങ്ങനെയാണ് തീ പിടിച്ചത് എന്ന കാര്യത്തിൽ വ്യക്ത ലഭിച്ചിട്ടില്ല. ശനിയാഴ്ച്ച വൈകിട്ടോടെ സമീപവാസികളിൽ ഒരാൾ പ്രദേശത്തെത്തിയപ്പോഴാണ് അപകട വിവരം തിരിച്ചറിഞ്ഞത്. വീട്ടിൽ പൊള്ളലേറ്റ് കിടന്നിരുന്ന അഭിനവിനെ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
ഓട് മേഞ്ഞ വീടിൻ്റെ മേൽക്കുര കത്തി ചാമ്പലായ നിലയിലാണ്. വെള്ളത്തൂവൽ പോലീസും അടിമാലി ഫയർ ഫോഴ്സും സ്ഥലത്തെത്തി. വീട്ടിൽ ആരൊക്കെയുണ്ടായിരുന്നു ആരൊക്കെ മരണപ്പെട്ടു എന്ന കാര്യങ്ങളിൽ തുടർ പരിശോധനകൾക്ക് ശേഷം മാത്രമെ വ്യക്തത വരുത്താനാകുവെന്ന് പോലീസ് പറഞ്ഞു. വീടിന് എങ്ങനെ തീ പിടിച്ചു എന്ന കാര്യത്തിലും വ്യക്തത ലഭിച്ചിട്ടില്ല.