
മൂന്നാര്‍: പഴവര്‍ഗ്ഗങ്ങളുടെ വിളനിലമാണ് കാന്തല്ലൂര്‍. കോടമഞ്ഞ് മൂടുന്ന കാന്തല്ലൂരില്‍ എത്തിയാല്‍ പഴവര്‍ഗ്ഗങ്ങള്‍ വിളയുന്ന ധാരാളം കൃഷിത്തോട്ടങ്ങളുണ്ട്. പച്ചപുതച്ച കൃഷിയിടങ്ങളില്‍ പഴവര്ഗ്ഗങ്ങളങ്ങനെ മൂപ്പെത്തി പാകമായി വരുന്ന കാഴ്ച്ച സഞ്ചാരികള്‍ക്ക് കൗതുകം നല്‍കുന്നതാണ്. കാന്തല്ലൂരിലെ ആപ്പിള്‍ കൃഷിയുടെ ഖ്യാതി വളരെ വലുതാണ്. കോടമഞ്ഞ് മൂടുന്ന കാന്തല്ലൂരില്‍ എത്തിയാല്‍ പഴവര്‍ഗ്ഗങ്ങള്‍ വിളയുന്ന ധാരാളം കൃഷിത്തോട്ടങ്ങളുണ്ട്. അത്തരമൊരു കൃഷിയിടമാണ് കര്‍ഷകനായ ബാബുവിന്റേത്.

ബാബുവിന്റെ കൃഷിയിടത്തിലെത്തിയാല്‍ ആപ്പിളും ഒാറഞ്ചും പ്ലംസും മാതളവുമെല്ലാം വിളഞ്ഞ് കിടക്കുന്ന മനോഹര കാഴ്ച്ച കാണാം. സഞ്ചാരികള്‍ ധാരാളമായി ഇവിടേക്കെത്തുന്നുവെന്ന് ബാബു പറഞ്ഞു. കാര്‍ഷിക മേഖലയും വിനോദസഞ്ചാര മേഖലയും ഒരേ പോലെ ചേര്‍ന്ന് പോകുന്നുവെന്നതാണ് കാന്തല്ലൂരിന്റെ പ്രത്യേകത. അതു കൊണ്ട് തന്നെ ബാബു തന്റെ ഫാമിന് സ്നോ ലൈന്‍ എന്ന് പേര് നല്‍കിയിട്ടുണ്ട്.കുറച്ച് വര്‍ഷങ്ങളെ ആയിട്ടൊള്ളു കൃഷിയിടം ഇത്തരത്തില്‍ സഞ്ചാരികളെ ആകര്ഷിക്കൊന്നൊരു ഫാമായി തീര്‍ന്നിട്ട്.രാവിലെ മുതല്‍ കൃഷിയിടം കാണുവാന്‍ സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്.

ഫാമിലേക്ക് പ്രവേശിക്കുവാന്‍ ഫീസുണ്ട്.ഫാമില്‍ നിന്നു തന്നെ ശേഖരിച്ചിട്ടുള്ള പഴവര്‍ഗ്ഗങ്ങള്‍ ആവശ്യക്കാര്‍ക്ക് വാങ്ങുകയുമാകാം. സബര്‍ജില്ലും മരത്തക്കാളിയും മുസാമ്പിയും തുടങ്ങി പതിനാല് ഇനങ്ങളോളം പഴവര്‍ഗ്ഗങ്ങള്‍ ബാബുവിന്റെ കൃഷിയിടത്തിലുണ്ട്. ഇതുപോലെയുള്ള വിവിധ കൃഷിയിടങ്ങളാണ് കാന്തല്ലൂരിന്റെ ഭംഗി നിറക്കുന്നത്.