
അടിമാലി: നിര്‍ധന കുടുംബത്തിനായി സുമനസ്സുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ വയറിംഗ്, പ്ലബിംഗ് ജോലികള്‍ സൗജന്യമായി ചെയ്ത് നല്‍കി മാത്യകയായിരിക്കുകയാണ് അടിമാലി ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും. മച്ചിപ്ലാവിന് സമീപം പതിനാലാംമൈലിലാണ് അടിമാലി വൈസ്‌മെന്‍ സെന്‍ട്രലും മറ്റ് സുമനസ്സുകളും ചേര്‍ന്ന് മറയൂര്‍ സ്വദേശിനിക്കായി സ്‌നേഹവീട് നിര്‍മ്മിച്ച് നല്‍കുന്നത്. ഈ വീടിന്റെ വയറിംഗ്, പ്ലബിംഗ് ജോലികളാണ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും ഏറ്റെടുത്തത്. വളര്‍ന്നു വരുന്ന പുതുതലമുറക്ക് സാമൂഹിക അവബോധം പകര്‍ന്ന് നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു മാത്യകാ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ക്ലാസ് മുറികളില്‍ നിന്നും പഠിച്ചെടുത്ത കാര്യങ്ങള്‍ പ്രായോഗിക തലത്തില്‍ എങ്ങനെ ഉപയോഗിക്കാമെന്ന പാഠശാലകൂടിയായി വിദ്യാര്‍ത്ഥികള്‍ക്കീ സേവന പ്രവര്‍ത്തി.
വയറിംഗ് പ്ലബിംഗ് ജോലികള്‍ക്കായി വേണ്ടുന്ന മെറ്റീരിയല്‍ കോസ്റ്റും സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും ചേര്‍ന്നാണ് കണ്ടെത്തിയിട്ടുള്ളത്.