
അടിമാലി: നാട്ടില്‍ മുന്തിരി കൃഷിയിറക്കുകയെന്ന് പറയുന്നത് തന്നെ കൗതുകമുള്ള കാഴ്ച്ചയാണ്. അപ്പോള്‍ ആ മുന്തിരി കൃഷി ടെറസ്സിലായാല് കൗതുകം പിന്നെയും കൂടും. ടെറസ്സില്‍ മുന്തിരി കൃഷി ചെയ്യുക മാത്രമല്ല ആ കൃഷി വിജയിപ്പിക്കുക കൂടി ചെയ്തയാളാണ് പാറത്തോട് സ്വദേശിയായ ജോണി. മൂന്നുവര്‍ഷം മുമ്പ് തമിഴ്നാട്ടിലെ പെരിയകുളത്ത് നിന്നാണ് ജോണി മുന്തിരിതൈ വാങ്ങിയത്.
കൃഷി ടെറസ്സിലാക്കാന് തീരുമാനമെടുത്തു. പരിപാലനം, ജലസേചനം, തണല്‍ ക്രമീകരിക്കല്‍ എന്നിവയെല്ലാം കൃത്യമായതോടെ ജോണിയുടെ ടെറസ്സിലെ മുന്തിരി കൃഷി വിജയം കൈവരിച്ചു. ഇത് അഞ്ചാം തവണയാണ് ജോണി ടെറസ്സില്‍ നിന്ന് മുന്തിരിയുടെ വിളവെടുപ്പ് നടക്കുന്നത്. ഇത്തവണ ഏതാണ്ട് 100 കിലോയോളം മുന്തിരി കിട്ടുമെന്നാണ് പ്രതീക്ഷ. തികച്ചും ജൈവരീതിയില്‍ ആണ് കൃഷി പരിപാലനം. രാസവളങ്ങളോ രാസ കീടനാശിനികളോ ഇല്ലാതെ ജൈവരീതിയില്‍ ഉത്പാദിപ്പിക്കുന്ന മുന്തിരിക്ക് ആവശ്യക്കാരും ഏറെയുണ്ട്.