KeralaLatest NewsLocal newsTravel
മഴ തുടരാന്‍ സാധ്യത, അപകട സാധ്യത മുന്‍നിര്‍ത്തി മൂന്നാര്‍ ഗ്യാപ് റോഡ് അടച്ചു

മൂന്നാര്‍ ഗ്യാപ്പ് റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ച് ഇടുക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കരിങ്കല്ല് റോഡിലേക്ക് പതിച്ചതിനെ തുടര്‍ന്ന് ഗ്യാപ്പ് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. കൂടുതല്‍ കല്ലുകള്‍ താഴേക്ക് പതിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഗ്യാപ്പ് റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിടുകയായിരുന്നു.

മഴ തുടരാന്‍ സാധ്യത ഉള്ളതിനാല്‍ ജില്ലയിലെ മലയോര പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.