കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും ക്വിസ് മത്സരവും നടത്തപ്പെട്ടു.

ലഹരിക്കെതിരെ ഇടുക്കി ജില്ലാ പോലീസ്, ജില്ലയിലെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കി വരുന്ന “ ക്യാമ്പസ് ബീറ്റ്സ് ” പദ്ധതിയുടെ ഭാഗമായി 23.06.2025 തിയതി രാജാക്കാട് എൻ ആർ സിറ്റി സ്കൂളിൽ ബോധവൽക്കരണ ക്ലാസും ക്വിസ് മത്സരവും നടത്തപ്പെട്ടു. സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ് മോഹൻ വി എം, പൗളിൻ എന്നിവർ ക്ലാസ്സ് നയിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ വിദ്യായലയങ്ങളില്‍ ” ക്യാമ്പസ് ബീറ്റ്സ് ” പദ്ധതിയുടെ ഭാഗമായി വിവിധ മത്സരങ്ങള്‍ നടത്തിവരുന്നതാണ്. രാജാക്കാട് എൻ ആർ സിറ്റി സ്കൂളിൽ വെച്ച് നടന്ന ബോധവൽക്കരണ ക്ലാസ്സിൽ 154 കുട്ടികൾ പങ്കെടുത്തു.
ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ കേരളാ പോലീസിന്റെ “യോദ്ധാവ്” വാട്‌സ്ആപ്പ് നമ്പരിലേക്ക് 𝟗𝟗𝟗𝟓𝟗𝟔𝟔𝟔𝟔𝟔 സന്ദേശം അയക്കുക. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും. കൂടാതെ ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങൾ ജില്ലാ നാർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിലും അറിയിക്കാവുന്നതാണ്.