കല്ലാര്‍കുട്ടി അണക്കെട്ടിലെ ബോട്ടിംഗ് സെന്ററിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങള്‍

അടിമാലി: വിനോദ സഞ്ചാര സാധ്യത മുമ്പില്‍ കണ്ട് ഏറെ പ്രതീക്ഷയോടെ തുടക്കം കുറിച്ച കല്ലാര്‍കുട്ടി അണക്കെട്ടിലെ ബോട്ടിംഗ് സെന്ററിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 2019ലായിരുന്നു കല്ലാര്‍കുട്ടി അണക്കെട്ടില്‍ ബോട്ടിംഗ് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.കെ എസ് ഇ ബി ഹൈഡല്‍ ടൂറിസവും മുതിരപ്പുഴ ടൂറിസം സൊസൈറ്റിയും സഹകരിച്ചായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്. അണക്കെട്ടില്‍ ബോട്ടിംഗ് ആരംഭിച്ചത് കല്ലാര്‍കുട്ടിയുടെ ടൂറിസം വികസനത്തിന് കരുത്താകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഏറെ പ്രതീക്ഷയോടെ തുടക്കം കുറിച്ച പദ്ധതി പതിയെ പതിയെ ഇല്ലാതായി. പിന്നീട് പൂര്‍ണ്ണമായി നിലച്ചു. സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചഘട്ടത്തില്‍ സഞ്ചാരികള്‍ എത്തിയിരുന്നെങ്കിലും പിന്നീട് പ്രവര്‍ത്തനം താളം തെറ്റുകയായിരുന്നു.
കല്ലാര്‍കുട്ടിയുടെ വികസനത്തിന് കരുത്താകേണ്ടിയിരുന്ന പദ്ധതിയാണ് പലവിധകാരണങ്ങള്‍ കൊണ്ട് പൂര്‍ണ്ണമായി ഇല്ലാതായത്. പദ്ധതി നിലക്കാന്‍ വിവിധ കാരണങ്ങള്‍ ചൂണ്ടികാണിക്കപ്പെടുന്നു. ഏറെ പ്രതീക്ഷയോടെ തുടങ്ങിയ പദ്ധതി പൂര്‍ണ്ണമായി നിലച്ചതില്‍ പ്രദേശവാസികള്‍ക്കും നിരാശയുണ്ട്. പദ്ധതി പാളാനുണ്ടായ സാഹചര്യം വിലയിരുത്തി പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള ഇടപെടലെന്ന ആവശ്യവും ഉയരുന്നുണ്ട്.