KeralaLatest News
പൊലീസ് ആണെന്ന് പറഞ്ഞ് 56000 രൂപ തട്ടിയെടുത്തു; എറണാകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. തടിയിട്ടപറമ്പ് പൊലിസാണ് അറസ്റ്റ് ചെയ്തത്. സിവിൽ എക്സൈസ് ഓഫീസർമാരായ സലിം യുസഫ്, സിദ്ധാർഥ് എന്നിവരാണ് പിടിയിലായത്. വാഴക്കുളം സ്വദേശിയിൽ നിന്ന് 56000 രൂപയാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്.
ഇയാൾ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. പെരുമ്പാവൂർ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥൻ സലീം യൂസഫ്, ആലുവയിലെ എക്സൈസ് ഉദ്യോഗസ്ഥൻ സിദ്ധാർഥ് എന്നിവരാണ് പിടിയിലായത്. പൊലീസ് ആണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ഇവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.