സിബിഎസ്ഇ പരീക്ഷാഫലം; മിന്നും വിജയം കരസ്ഥമാക്കി അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂള്‍

അടിമാലി: ഇത്തവണത്തെ സിബിഎസ്ഇ പരീക്ഷാഫലം പുറത്തു വന്നപ്പോള്‍ മിന്നും വിജയം കരസ്ഥമാക്കിയതിന്റെ സന്തോഷത്തിലാണ് അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും. പത്താംക്ലാസില്‍ 89 വിദ്യാര്‍ത്ഥികളും പ്ലസ് ടുവില്‍ 64 കുട്ടികളുമായിരുന്നു ഇത്തവണ പരീക്ഷയെഴുതിയത്. ഇത്തവണത്തെ സി ബി എസ് ഇ പരീക്ഷ ഫലം പുറത്തു വന്നപ്പോള്‍ സ്‌കൂളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉജ്ജ്വലമായ വിജയമാണ് അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂള്‍ കരസ്ഥമാക്കിയത്.
പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ച് സ്‌കൂള്‍ നൂറ് ശതമാനം വിജയം കരസ്ഥമാക്കി. മിന്നും വിജയം വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് കേക്ക് മുറിച്ചും മധുരം പങ്ക് വച്ചും ആഘോഷിച്ചു. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും അക്ഷീണ പ്രയത്‌നമാണ് മിന്നും വിജയത്തിന് സഹായിച്ചതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. രാജേഷ് ജോര്‍ജ്ജ് പറഞ്ഞു.പത്താം ക്ലാസില്‍ പതിനാല് കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ കരസ്ഥമാക്കി. പന്ത്രണ്ടാം ക്ലാസില്‍ 12 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ ലഭിച്ചു. പ്ലസ് ടു സയന്‍സ് വിഭാഗത്തില്‍ ദേവിക ബി നായര്‍, ക്രിസ് ജോയി, നന്ദന ആര്‍ എന്നിവരും കൊമേഴ്‌സ് വിഭാഗത്തില്‍ ബിന്‍സ് ബാബുവും സ്‌കൂള്‍ ടോപ്പര്‍മാരായി.പത്താം ക്ലാസില്‍ അഭിനന്ദന സുബാഷ്, ഡിയോണ ജോഷി, മിഥില ബിനു, മരിയാ മാര്‍ട്ടിന്‍ എന്നിവരാണ് സ്‌കൂള്‍ ടോപ്പര്‍മാര്‍
.പത്താം ക്ലാസില്‍ 55 കുട്ടികള്‍ക്കും പ്ലസ് ടു വില്‍ 54 കുട്ടികള്‍ക്കും 80 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചു. വിജയാഘോഷത്തില്‍ സ്‌കൂള്‍ മാനേജര്‍, വൈസ് പ്രിന്‍സിപ്പാല്‍, പി ടി എ പ്രസിഡന്റ്, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു