
മൂന്നാർ: ചിന്നക്കനാൽ സ്വദേശി ഈട്ടിക്കൽ സമാവതിക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയിൽ സിംഗ്കണ്ടത്ത് വച്ചാണ് സമാവതിയെ കാട്ടാന ഓടിച്ചത്. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിനിടയിൽ ചക്കകൊമ്പന്റെ മുൻപിൽ അകപെടുകയായിരുന്നു. ആന ആക്രമിക്കാൻ പാഞ്ഞു അടുത്തപ്പോൾ ഇരുചക്ര വാഹനത്തിൽ നിന്നും സമാവതി മറിഞ്ഞു വീഴുകയും തുടർന്ന് ഇറങ്ങി ഓടി രക്ഷപെടുന്നതിനിടയിൽ വീണുമാണ് പരിക്കേറ്റത്. വാരിയെല്ലിന് പരിക്കേറ്റ സമാവതിയെ രാജാക്കാട് ഉള്ള സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.