KeralaLatest NewsLocal news
സ്‌കൂള്‍ പാചകതൊഴിലാളി യൂണിയന്‍ സി ഐ ടി യു ഇടുക്കി ജില്ലാ സമ്മേളനം അടിമാലിയില്‍ നടന്നു

അടിമാലി: അടിമാലി സി ഐ ടി യു ഓഡിറ്റോറിയത്തില്‍ ക്രമീകരിച്ച ആനത്തലവട്ടം ആനന്ദന്‍ നഗറിലാണ് സ്‌കൂള്‍ പാചകതൊഴിലാളി യൂണിയന്‍ സി ഐ ടി യു ഇടുക്കി ജില്ലാ സമ്മേളനം നടന്നത്. സമ്മേളനത്തിന് മുന്നോടിയായി പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനയും നടന്നു. സംഘടനാ ജില്ലാ പ്രസിഡന്റ് തങ്കമ്മശിവന്‍ പതാക ഉയര്‍ത്തി. സി ഐ ടി യു ജില്ലാ ട്രഷറാര്‍ കെ വി ശശി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന സമ്മേളനത്തില്‍ സംഘടനാ ജില്ലാ പ്രസിഡന്റ് തങ്കമ്മശിവന്‍ അധ്യക്ഷത വഹിച്ചു. പി രാജാറാം പ്രവര്‍ത്തന റിപ്പോര്‍ട്ടും കെ വി ദേവി സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഷൈലജ സി കെ, മാത്യു ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പും നടന്നു.