കൂമ്പന്‍പാറയില്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള പാര്‍ക്കിന് വേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് പോകുന്നുവെന്ന് അടിമാലി പഞ്ചായത്തധികൃതര്‍

അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പണികഴിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള പാര്‍ക്കിന് വേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് പോകുന്നതായി ഗ്രാമപഞ്ചായത്തധികൃതര്‍ അറിയിച്ചു. ഒഴിവ് സമയങ്ങള്‍ ചിലവഴിക്കാനും മാനസീകോല്ലാസത്തിനുമായി അടിമാലി കേന്ദ്രീകരിച്ച് പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കണമെന്ന ആവശ്യം ഏറെ നാളുകളായി നിലനില്‍ക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് അടിമാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പണികഴിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള പാര്‍ക്കിന് വേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് പോകുന്നതായി ഗ്രാമപഞ്ചായത്തധികൃതര്‍ അറിയിച്ചത്.
ദേശിയപാതയോരത്ത് കൂമ്പന്‍പാറയിലാണ് പാര്‍ക്കിന്റെ നിര്‍മ്മാണം നടത്താന്‍ പഞ്ചായത്ത് ലക്ഷ്യമിട്ടിട്ടുള്ളത്. പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് മാതൃകയില്‍ പദ്ധതി നടപ്പിലാക്കുമെന്നും ഇതിനായി വേണ്ടുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം പറഞ്ഞു. ദേശിയപാതയോരത്ത് പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുന്നതിലൂടെ വിനോദസഞ്ചാരികളെ ഉള്‍പ്പെടെ ആകര്‍ഷിക്കാന്‍ പഞ്ചായത്ത് ലക്ഷ്യമിടുന്നു. ഈ പ്രദേശത്തെ പ്രകൃതി നിര്‍മ്മിത ഗുഹയും മഴക്കാലത്ത് ഭംഗിയാര്‍ജ്ജിക്കുന്ന വെള്ളച്ചാട്ടവുമെല്ലാം പദ്ധതിയുടെ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഞ്ചായത്തിന്റെ പ്രതീക്ഷ.