KeralaLatest News
ജസ്ന കേസ് തെളിയുമെന്നാണ് കരുതിയിരുന്നതെന്ന് മുൻ ഡി ജി പി ടോമിൻ ജെ. തച്ചങ്കരി
ജസ്ന ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് താൻ ഇപ്പോൾ പറയുന്നില്ല

തൊടുപുഴ: ജസ്ന കേസ് തെളിയുമെന്നാണ് കരുതിയിരുന്നതെന്ന് മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി. ജസ്ന കയ്യെത്തും ദൂരത്ത് എത്തിയിരുന്നു. സി ബി ഐ എന്നെങ്കിലും ജസ്നയെ കണ്ടെത്തും. കേസ് അവസാനിപ്പിച്ചത് സാങ്കേതികത്വം മാത്രമാണ്.
ജസ്ന ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് താൻ ഇപ്പോൾ പറയുന്നില്ല. ഇത് ഒരു വെല്ലുവിളിയായി അവശേഷിക്കുമെന്നും ടോമിൻ ജെ. തച്ചങ്കരി തൊടുപുഴയിൽ പറഞ്ഞു.
