KeralaLatest NewsLocal news
കോട്ടപ്പാറ വ്യൂ പോയിൻ്റിൽ നിന്ന് യുവാവ് താഴ്ചയിലേക്ക് വീണു; സാഹസികമായി രക്ഷപ്പെടുത്തി

ഇടുക്കി: കോട്ടപ്പാറ വ്യൂപോയിൻ്റിൽ നിന്ന് താഴേക്ക് പതിച്ച യുവാവിനെ അഗ്നിരക്ഷ സേന സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ സുഹൃത്തുക്കൾക്കൊപ്പം വ്യൂ പോയിൻ്റിലേക്ക് കയറിയ ചീങ്കൽ സിറ്റി സ്വദേശി സാംസൺ ആണ് കാൽ വഴുതി അപകടത്തിൽപ്പെട്ടത്. എഴുപതടിയോളം താഴെക്ക് പതിച്ച സാംസൺ പാറയിടുക്കുകൾക്കിടയിലായിരുന്നു. സാംസണിൻ്റെ പരിക്കുകൾ ഗുരുതരമല്ല. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.