വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ ശില്‍പ്പശാല ക്യാമ്പ് സംഘടിപ്പിച്ചു

അടിമാലി: കേരള വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ പട്ടിക വര്‍ഗ്ഗ മേഖലയിലെ ആളുകള്‍ക്കായി ശില്‍പ്പശാല ക്യാമ്പ് സംഘടിപ്പിച്ചു. കേരളത്തിലെ പട്ടിക വര്‍ഗ്ഗ മേഖലകളിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ അടിമാലിയിലും ശില്‍പ്പശാല ക്യാമ്പ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് ഹാളിലായിരുന്നു പരിപാടി നടന്നത്.
ഗ്രാമപഞ്ചായത്തംഗം എം എസ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം എല്‍ എ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി പരിപാടി ഉദ്ഘാടനം ചെയ്തു. പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് നടത്തുന്ന പദ്ധതികള്‍, ലഹരിയുടെ വിപത്ത് തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു. ആനിയമ്മ ഫ്രാന്‍സീസ്, സുനീഷ് കുമാര്‍ കെ ബി എന്നിവര്‍ സെമിനാര്‍ നയിച്ചു.
വനിതാ കമ്മീഷന്‍ അംഗം ഇന്ദിരാ രവീന്ദ്രന്‍, മനു മുരളി, അര്‍ച്ചന എ ആര്‍ എന്നിവര്‍ സംസാരിച്ചു. പട്ടിക വര്‍ഗ്ഗ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും അവിടങ്ങളിലെ ഭൗതിക സാമൂഹ്യ സാഹചര്യങ്ങളും നേരിട്ട് മനസ്സിലാക്കുന്നതിനായാണ് സംസ്ഥാനത്തെ പട്ടിക വര്‍ഗ്ഗ മേഖലകളില്‍ ശില്‍പ്പശാല നടത്താന്‍ വനിതാ കമ്മീഷന്‍ തീരുമാനം കൈകൊണ്ടിട്ടുള്ളത്.