അടിമാലിയില്‍ ക്ലബ്ബുകള്‍ക്കുള്ള സ്പോര്‍ട്സ് കിറ്റുകളുടെ വിതരണം നടന്നു

അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകള്‍ക്കുള്ള സ്പോര്‍ട്സ് കിറ്റുകളുടെ വിതരണം നടന്നു.യുവജനതയെ കൂടുതലായി കായിക രംഗത്തേക്കാകര്ഷിക്കാനും കായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കാനും ലക്ഷ്യമിട്ടാണ് അടിമാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകള്‍ക്കുള്ള സ്പോര്‍ട്സ് കിറ്റുകളുടെ വിതരണം സംഘടിപ്പിച്ചത്.2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്.അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ കിറ്റുകളുടെ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം അധ്യക്ഷ വഹിച്ചു.ഗ്രാമപഞ്ചായത്തംഗങ്ങളായ രേഖ രാധാകൃഷ്ണന്, രാജു, മനീഷ് നാരായണന്, സിദ്ദിഖ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.പഞ്ചായത്ത് പരിധിയിലെ വിവിധ ക്ലബ്ബുകളുടെ പ്രതിനിധികള്‍ കിറ്റുകള്‍ സ്വീകരിക്കാന്‍ എത്തിയിരുന്നു.വിവിധ കായിക ഇനങ്ങളുമായി ബന്ധപ്പെട്ട കായിക ഉപകരണങ്ങളാണ് പദ്ധതിയിലൂടെ വിതരണം ചെയ്തത്.