KeralaLatest NewsLocal news
കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൃഷി ഭവന് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചു

മൂന്നാര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകകോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൃഷി ഭവന് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഫണ്ട് വിനിയോഗം, വന്യമൃഗ ശല്യം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പ്രശ്‌നപരിഹാരം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. കര്‍ഷക കോണ്‍ഗ്രസ് മൂന്നാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം നടന്നത്. ഡി സി സി ജനറല്‍ സെക്രട്ടറി ജി മുനിയാണ്ടി സമരം ഉദ്ഘാടനം ചെയ്തു.
സമരത്തില്‍ ജെ ഗോപാല്‍ അധ്യക്ഷത വഹിച്ചു.ഡി കുമാര്‍, എ ആഡ്രൂസ്, എസ് കെ രാജു, നല്ല മുത്ത്, സിന്താര്‍മുദാര്‍ മൈതീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നിരവധി പ്രവര്‍ത്തകര്‍ ധര്‍ണ്ണാ സമരത്തിലും പ്രതിഷേധ പരിപാടിയിലും പങ്കെടുത്തു.