പൂയംകുട്ടിയിൽ ഒഴുക്കിൽപെട്ട് കാണാതായ ബസ് ജീവനക്കാരന് വേണ്ടി തിരച്ചിൽ തുടരുന്നു. മഴയും അടിയൊഴുക്കും പ്രതിസന്ധി!

ബുധൻ രാവിലെ 6 മണിയോടെ ആയിരുന്നു സംഭവം നടന്നത്. മണികൺഠൻചാൽ സ്വദേശിയായ ബിജു വർഷങ്ങളായി ഐഷാസ് ബസിലെ ജീവനക്കാരനാണ്. രാവിലെ 6: 45 ന് മണികണ്ഠൻചാലിൽ നിന്നെടുക്കുന്ന ബസിൽ കയറാനായി ചപ്പാത്ത് മുറിച്ച് കടന്നാണ് എത്തേണ്ടത്. ശക്തമായ മഴ കാരണം പുഴയിൽ വെള്ളം കൂടുതലായിരുന്നു. ബിജുവും സുഹൃത്തും ചപ്പാത്ത് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

ബണ്ട് മാർഗമില്ലാത്തതിനാൽ രാവിലെ ബിജുവും സുഹ്യത്തും പൂയംക്കുട്ടിയിലെ ചപ്പാത്ത് മുറിച്ചാണ് ജോലിക്കായി പോകാറുള്ളത്. സുഹ്യത്ത് അറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ വിവരം അറിഞ്ഞത്. ഉടനെ തന്നെ പ്രദേശത്ത് ഫയർഫോഴ്സും പോലീസും നാട്ടുകാരും സംയുക്തമായി തിരച്ചിൽ ആരംഭിച്ചിരുന്നു.. രണ്ടാം ദിവസമായ ഇന്നും നാല് സംഘങ്ങളായി ചേർന്നാണ് ഫയർഫോഴ്സ് തിരച്ചിൽ നടത്തുന്നത്.. ഇന്നലെ രാത്രിയിൽ പെയ്ത ശക്തമായ മഴയിൽ അടിയൊഴുക്കിന് തീവ്രത കൂടിയത് തിരച്ചിലിനെ പ്രതികൂലമായി ഇന്നും ബാധിക്കുന്നുണ്ട്. ഭാര്യയും അമ്മയും 2 മക്കളും അടങ്ങിയ കുടുംബത്തിന്റെ ഏക അത്താണിയാണ് ബിജു. നാട്ടുകാരും ജനപ്രതിനിധികളും പ്രദേശത്ത് ഇന്നും എത്തിച്ചേർന്ന് തിരച്ചിലിന് നേതൃത്വം നൽകുന്നുണ്ട്..