
അടിമാലി കാർഷിക വികസന ബാങ്ക് ഓഡിറ്റോറിയത്തിൽ രണ്ട് ദിവസങ്ങളിലായിട്ടാണ് സി പി ഐ അടിമാലി മണ്ഡലം സമ്മേളനം നടക്കുന്നത്. 5ന് രാവിലെ 9.30ന് രജിസ്ട്രേഷന് ശേഷം 10.30 ന് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. പ്രമേയ അവതരണ ശേഷം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ അഷ്റഫ് സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് നേതാക്കൾ അടിമാലിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു
ജില്ലാ സെക്രട്ടറി കെ. സലീം കുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.കെ ശിവരാമൻ, ജയാ മധു, എം.വൈ ഔസേപ്പ്, ജോസ് ഫിലിപ്പ്,വി.കെ ധനപാൽ, പി. പളനിവേൽ, പ്രിൻസ് മാത്യു എന്നിവർ പ്രസംഗിക്കും. പ്രവർത്തന റിപ്പോർട്ട് മണ്ഡലം സെക്രട്ടറി കെ.എം ഷാജി അവതരിപ്പിക്കും . 6ന് മറുപടി പ്രസംഗം, മണ്ഡലം കമ്മറ്റി തെരഞ്ഞെടുപ്പ്, തുടർന്ന് ജില്ല പ്രതിനിധി തെരഞ്ഞെടുപ്പും മുതിർന്ന നേതാക്കളെ ആദരിക്കലും നടക്കും. വാർത്താ സമ്മേളനത്തിൽ കെ.എം ഷാജി, റ്റി.ജെ ആൽബർട്ട്, എൻ. എ ബേബി, രാരിച്ചൻ കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.