KeralaLatest NewsLocal news
തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മൂന്നാര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

തമിഴ്‌നാട് തിരുപ്പൂരിന് സമീപം കാങ്കയത്താണ് വാഹാനാപകടം ഉണ്ടായത്. അപകടത്തില്‍ മൂന്നാര്‍ ഗൂഡാര്‍വിള സ്വദേശിയും ഇപ്പോള്‍ കുറ്റിയാര്‍വാലിയില്‍ താമസിക്കുന്നതുമായ നിക്സണ്‍ എന്ന് വിളിക്കുന്ന രാജയും ഭാര്യ ജാനകിയും ഒരു മകളുമാണ് മരണപ്പെട്ടു. നിക്‌സണ്‍ന്റെ മറ്റൊരു മകളെ പരിക്കുകളോടെ കാങ്കയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
. കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ മരത്തില്‍ ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു.