KeralaLatest NewsLocal news
പൂപ്പാറയിൽ വാഹനാപകടം ; ഇരുചക്രവാഹവും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

പൂപ്പാറ: ഇരുചക്രവാഹനവും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. പൂപ്പാറ സ്വദേശി പാണ്ടിദുരൈക്കാണ് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ ഇയാളെ തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്.
എസ്റ്റേറ്റ് പൂപ്പാറ ഷാപ്പിനു മുൻപിലായിട്ടാണ് അപകടം നടന്നത്. രാജകുമാരി ഭഗത്ത് നിന്നും വന്ന കർണ്ണാടക സ്വാദേശികളുടെ വാഹനത്തിൽ നിയന്ത്രണം നഷ്ട്ടപെട്ട ബൈക്ക് ഇടിക്കുകയായിരുന്നു. ശാന്തൻപാറ പോലീസ് മേൽനടപടികൾ സ്വികരിച്ചു