
അടിമാലി: വൈദ്യുതിമുടക്കത്തില്‍ പൊറുതിമുട്ടി കുരങ്ങാട്ടിയിലെ കുടംബങ്ങള്‍.vഅടിക്കടിയുള്ള വൈദ്യുതി മുടക്കം തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. രാത്രികാലത്ത് കുട്ടികളുടെ പഠനത്തെ ഉള്‍പ്പെടെ വൈദ്യുതി മുടക്കം പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് പ്രദേശത്തെ യുവാക്കളുടെ നേതൃത്വത്തില്‍ മുമ്പ് പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചിരുന്നു. പക്ഷെ പ്രതിഷേധം ഫലം കണ്ടില്ലെന്ന് മാത്രമല്ല കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായതായി കുടുംബങ്ങള്‍ പരാതി ഉന്നയിക്കുന്നു.
ആദിവാസി വിഭാഗക്കാരായ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശംകൂടിയാണ് കുരങ്ങാട്ടി. ഈ മേഖലയില്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് സംവിധാനം വേണ്ട വിധം ഇല്ലാത്തതിനാല്‍ കേബിള്‍ നെറ്റ് വര്‍ക്ക് സംവിധാനം ഉപയോഗിച്ചാണ് ആളുകള്‍ കൂടുതലായി ആശയവിനിമയം നടത്തുന്നത്. വൈദ്യുതി പോകുന്നതോടെ ആശയവിനിമയ മാര്‍ഗ്ഗം വഴിയടയും. പ്രദേശത്ത് സ്‌കൂള്‍, റേഷന്‍കട, ചികിത്സാ കേന്ദ്രങ്ങള്‍ ഒക്കെയും പ്രവര്‍ത്തിക്കുന്നുണ്ട്.
തുടര്‍ച്ചയായ വൈദ്യുതി മുടക്കം ഇവയുടെയെല്ലാം പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. വന്യജീവി ശല്യം രൂക്ഷമായ പ്രദേശം കൂടിയാണിവിടം. മഴക്കാലമെത്തുന്നതോടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാകാനുള്ള സാധ്യത മുമ്പില്‍ കണ്ട് മഴകനക്കും മുമ്പെ അടിക്കടിയുള്ള വൈദ്യുതി മുടക്കത്തിന് കാരണമാകുന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഇടപെടല്‍ വേണമെന്നാണ് ആവശ്യം.