പഞ്ചായത്തോഫീസിലേക്ക് നടന്ന സമരം രാഷ്ട്രീയ പ്രേരിതം; അടിമാലി പഞ്ചായത്ത് യു ഡി എഫ് ഭരണസമിതി

അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിനെതിരെ സി ഐ ടി യു നടത്തിയ സമരത്തിനെതിരെ വിമര്‍ശനവുമായി യുഡിഎഫ് ഭരണസമിതി രംഗത്ത്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അടിമാലി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ സി ഐ ടിയു പഞ്ചായത്തോഫീസ് മാര്‍ച്ച് സംഘടിപ്പിച്ചതിന് പിന്നാലെയാണ് സമരത്തിനെതിരെ വിമര്‍ശനവുമായി പഞ്ചായത്ത് ഭരണസമിതി രംഗത്തെത്തിയത്. സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് ഗ്രാമപഞ്ചായത്തംഗം ബാബു പി കുര്യാക്കോസ് പറഞ്ഞു.
അടിമാലി ബസ് സ്റ്റാന്‍ഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി പഞ്ചായത്ത് തുക വകയിരുത്തിയിട്ടുണ്ടെന്നിരിക്കെ ഇപ്പോള്‍ നടക്കുന്ന സമരം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നും യു ഡി എഫ് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആരോപിക്കുന്നു. അടിമാലി ടൗണിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുക, അടിമാലി ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, ട്രാഫിക് അഡൈ്വസറി കമ്മിറ്റി വിളിച്ച് ചേര്‍ക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ ഇന്ന് അടിമാലി ഗ്രാമപഞ്ചായത്തോഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.