
അടിമാലി: കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ ക്രിസ്തുമസ് പുതുവത്സര വിപണന മേള ആരംഭിച്ചു.അടിമാലി ടൗണില്‍ മാര്‍ക്കറ്റ് ജംഗ്ഷനിലാണ് മേള ആരംഭിച്ചിട്ടുള്ളത്.കേക്കുകള്‍ ഉള്‍പ്പെടെ വിവിധ ഉത്പന്നങ്ങള്‍ വിപണന മേളയിലൂടെ വിറ്റഴിക്കാന്‍ എത്തിച്ചിട്ടുണ്ട്.അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ജിഷ സന്തോഷ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.24 വരെ വിപണന മേള നടക്കും.വിവിധ കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളാണ് വിപണന മേളയില്‍ വില്‍പ്പനക്കായി എത്തിച്ചിട്ടുള്ളത്.