
മൂന്നാർ: മൂന്നാര്‍, പള്ളിവാസല്‍, ദേവികുളം, ചിന്നക്കനാല്‍ എന്നീ പഞ്ചായത്തുകളില്‍ ശുദ്ധജലമെത്തിക്കുന്നതിനുള്ള വാട്ടര്‍ അതോറിറ്റിയുടെ ജല്‍ജീവന്‍ പദ്ധതിയുടെ നിര്‍മ്മാണ ജോലികള്‍ തുടങ്ങി.മാട്ടുപ്പട്ടി ജലാശയത്തില്‍ നിന്ന് ശേഖരിക്കുന്ന വെള്ളം വിവിധ പഞ്ചായത്തുകളിലെ വീടുകളില്‍ എത്തിക്കുന്നതാണ് പദ്ധതി.പദ്ധതി നടത്തിപ്പിനായി മാട്ടുപ്പട്ടിയില്‍ വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള പ്ലാന്റ്, ജലസംഭരണികള്‍ എന്നിവ നിര്‍മ്മിക്കും. മൂന്നാര്‍, പള്ളിവാസല്‍ പഞ്ചായത്തുകളിലെ പണികളാണ് ഇപ്പോള്‍ നടക്കുന്നത്. മൂന്നാര്‍ നഗര്‍ പ്രദേശത്ത് ഇതിനുള്ള പൈപ്പുകള്‍ സ്ഥാപിച്ചു തുടങ്ങി. പദ്ധതി പൂര്‍ത്തിയാകുന്നതോടെ മേഖലയിലെ ശുദ്ധജലക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് കരുതുന്നത്. 2026 മാര്‍ച്ചിനുമുമ്പ് പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.