
അടിമാലി: രാഷ്ട്രീയ ജനതാദളിന്റെ ജില്ലാ കൗണ്‍സില്‍ യോഗം അടിമാലിയില്‍ നടന്നു. സംഘടനയുടെ പ്രവര്‍ത്തനം താഴേ തട്ടുമുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടും ദേശിയ തലത്തില്‍ സംഘടനയുടെ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലുമാണ് രാഷ്ട്രീയ ജനതാദളിന്റെ ജില്ലാ കൗണ്‍സില്‍ യോഗം അടിമാലിയില്‍ നടന്നത്. പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലേക്കും സംസ്ഥാന കൗണ്‍സലിലേക്കുമുള്ള തിരഞ്ഞെടുപ്പും ഇതിന്റെ ഭാഗമായി നടന്നു. സംഘടനാ ജില്ലാ പ്രസിഡന്റായി കോയ അമ്പാട്ടിനെ യോഗം ഏകപക്ഷീയമായി തിരഞ്ഞെടുത്തു.
പാര്‍ട്ടിയുടെ പ്രവര്‍ത്തനം ഇനിയുമേറെ ശക്തിപ്പെട്ട് മുമ്പോട്ട് പോകേണ്ടതായി ഉണ്ടെന്ന് കോയ അമ്പാട്ട് പറഞ്ഞു. എം കെ ജോസഫ്, വിന്‍സന്റ്, ജിംസണ്‍ എന്നിവരെ സംസ്ഥാന കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തു. 23 അംഗ ജില്ലാ കമ്മിറ്റിയും യോഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു.