മാങ്കുളം സെന്റ് മേരീസ് ഫൊറോന തീര്‍ത്ഥാടന ദൈവാലയത്തില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനന തിരുന്നാള്‍ ഈ മാസം 31 മുതല്‍

മാങ്കുളം: മാങ്കുളം സെന്റ് മേരീസ് ഫൊറോന തീര്‍ത്ഥാടന ദൈവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുന്നാള്‍ ഈ മാസം 31 മുതല്‍ സെപ്തംബര്‍ 8വരെ നടക്കും. ഇതിന്റെ ഭാഗമായി എട്ടുനോമ്പാചരണവും മരിയന്‍ ധ്യാനവും മരിയന്‍ വാഹനറാലിയും നടക്കും. 31ന് രാവിലെ ഇടുക്കി രൂപതാ മെത്രാന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ തിരുന്നാള്‍ കൊടിയേറ്റ് നിര്‍വ്വഹിക്കുമെന്ന് പള്ളി വികാരി ഫാ.ജോര്‍ജ്ജ് കൊല്ലം പറമ്പില്‍ പറഞ്ഞു.
എല്ലാ ദിവസവും രാവിലെ ആരാധന, ജപമാല, നൊവേന ആഘോഷമായ വിശുദ്ധ കുര്‍ബ്ബാന എന്നിവ നടക്കും. അടുത്ത മാസം 1, 2, 3, 4 തിയതികളില്‍ മരിയന്‍ ധ്യാനം നടക്കും. എല്ലാ ദിവസവും വൈകിട്ട് ആഘോഷമായ വിശുദ്ധ കുര്‍ബ്ബാനയും ജപമാല പ്രദക്ഷിണവും നേര്‍ച്ചയും നടക്കും.സെപ്തംബര്‍ 7ന് രണ്ട് മണിക്ക് മരിയന്‍ റാലി നടക്കും. അടിമാലി സെന്റ് ജൂഡ് ഫോറോന പള്ളിയില്‍ നിന്നും അടിമാലി, കൂമ്പന്‍പാറ, മാങ്കുളം ഫോറോനകളിലെ യുവജനങ്ങളുടെ നേതൃത്വത്തിലാണ് റാലി നടക്കുക. വൈകിട്ട് ആഘോഷമായ പാട്ടുകുര്‍ബ്ബാനക്ക് ശേഷം തിരി പ്രദക്ഷിണം നടക്കും.
ജനനതിരുന്നാളിന്റെ ഭാഗമായി സെപ്തംബര്‍ 8ന് ജപമാല, നൊവേന, വിശുദ്ധ കുര്‍ബ്ബാന എന്നിവക്ക് ശേഷം മേരി നാമധാരികളുടെ സംഗമവും സമര്പ്പര്ണ്ണവും നടക്കും. തിരുന്നാള്‍ പാട്ട് കുര്‍ബ്ബാനക്ക് കോതമംഗലം രൂപതാ മാത്യവേദി ഡയറക്ടര്‍ ഫാ.ആന്റണി പുത്തന്‍കുളം കാര്‍മ്മികത്വം വഹിക്കും. റവ. ഡോ. ബെന്നോ പുതിയാപറമ്പില്‍ വചന സന്ദേശം നല്‍കും. തുടര്‍ന്ന് ജപമാല പ്രദക്ഷിണവും ഊട്ടുനേര്‍ച്ചയും നടക്കും.അടുത്തമാസം 15ന് പള്ളിയില്‍ എട്ടാമിടം നടക്കും.
പള്ളി വികാരി ഫാ.ജോര്‍ജ്ജ് കൊല്ലം പറമ്പില്‍, അസി. വികാരി ഫാ.അമല്‍ ഞാവള്ളിക്കുന്നേല്‍, കൈക്കാരന്മാരായ ജോയി കാക്കനാട്ട്, സിബി കാരിക്കല്‍, അനീഷ് മേനാംതുണ്ടത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.