രാജാക്കാട് പഞ്ചായ ത്തിനെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമെന്ന് ഭരണ സമിതി അംഗങ്ങൾ

രാജാക്കാട് : പഞ്ചായത്തിന്റെ ഭരണം തികച്ചും സുതാര്യമാണ്. വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങൾക്ക് നമ്പർ കൊടുത്തതിൽ അഴിമതിയൊന്നുമില്ല. വാഹനത്തിന്റെ കാര്യത്തിലും, പഴയ പഞ്ചായത്ത് കെട്ടിടം പൊളിച്ചതിലും ആവശ്യമായ നിയമ സാധുത ഉറപ്പാക്കിയിട്ടുണ്ട്. പുതിയ കെട്ടിടം നിർമ്മിക്കുന്നതിലും പഞ്ചായത്ത് ഭരണസമിതി അലംഭാവം കാട്ടിയിട്ടില്ല. വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമകാര്യങ്ങൾക്കും മുൻതൂക്കം കൊടുത്തുകൊണ്ടാണ് ഭരണ സമിതി പ്രവർത്തിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർമതിയായ പരിശോധനകൾ നടത്തിയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അംഗീകാരം കൊടുത്തിട്ടുള്ളത്. മറിച്ചുള്ള പ്രചരണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും, ഏത്ഏജൻസിയും അന്വേഷണം നടത്തുന്നതിനെ ഭരണ സമിതി സ്വാഗതം ചെയ്യുന്നതായും പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയംഗങ്ങൾ പറഞ്ഞു.
പ്രസിഡന്റ് നിഷ രതീഷ്,വൈസ് പ്രസിഡന്റ് ദീപ പ്രകാശ്,ഭരണ സമിതിയംഗങ്ങളായ കെ.പി.സുബീഷ്,ബിജി സന്തോഷ്,സി.ആർ.രാജൂ, വീണ അനൂപ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.