
അടിമാലി: അടിമാലി പതിനാലാംമൈലില്‍ ദേശീയപാത നവീകരണജോലികള്ക്കിടെ ഒറീസ സ്വദേശിക്ക് ദാരുണാന്ത്യം. ഒറീസ സ്വദേശിയായ രാഗേഷ് കുമാര്‍ നാഥാണ്(28) മരിച്ചത്. മണ്ണുമാന്തി യന്ത്രം ദേഹത്തു കയറിയാണ് അപകടമുണ്ടായത്. അപകടമുണ്ടായപ്പോള്‍ തന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്നുച്ചക്ക് ശേഷമായിരുന്നു അപകടം. അടിമാലി പതിനാലാംമൈലില്‍ ദേശീയപാത നവീകരണ ജോലികള്‍ക്കിടെ അപ്രതീക്ഷിതമായി അപകടം സംഭവിക്കുകയായിരുന്നു. മണ്ണുമാന്തി യന്ത്രം യുവാവിന്റെ ദേഹത്തു കയറിയാണ് അപകടമുണ്ടായത്.
അപകടമുണ്ടായപ്പോള്‍ തന്നെ യുവാവിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടമുണ്ടായ സ്ഥലത്ത് രാഗേഷ് കുമാര്‍ നാഥ് നിര്‍മ്മാണ ജോലികള്‍ നോക്കി നില്‍ക്കുകയായിരുന്നുവെന്നും വലിയ മണ്ണുമാന്തി യന്ത്രമായിരുന്നതിനാല് സമീപത്ത് രാഗേഷ് കുമാര്‍ നാഥ് നില്‍ക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും അബന്ധത്തില്‍ യുവാവിന്റെ ദേഹത്ത് മണ്ണു മാന്തി യന്ത്രം കയറുകയായിരുന്നുവെന്നുമാണ് പോലീസ് നല്കുന്ന വിവരം.