KeralaLatest NewsLocal news
സ്കൂൾബസ് ജീവനക്കാർക്കുള്ള ഏകദിന പരിശീലന പരിപാടി അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളിൽ നടക്കും.

അടിമാലി: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ദേവികുളം സബ് റിജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൻ്റെ നേതൃത്വത്തിൽ സ്കൂൾബസ് ജീവനക്കാർക്കുള്ള (ഡ്രൈവർ, അറ്റൻഡൻഡ്) ഏകദിന പരിശീലന പരിപാടി മെയ് 26ന് തീയതി രാവിലെ 9 മുതൽ 1.30 വരെ അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളിൽ നടക്കും.
മോട്ടോർ വാഹന വകുപ്പിലേയും മറ്റു വിവിധ മേഖലകളിലെയും വിദഗ്‌ധർ ക്ലാസുകൾ നയിക്കും. സ്കൂൾ അധികൃതർ എല്ലാ സ്കൂൾ ബസ് ജീവനക്കാരെയും കൃത്യസമയത്ത് ക്ലാസ്സിൽ പങ്കെടുപ്പിക്കണമെന്ന് ദേവികുളം ജോയിൻ്റ് ആർ.ടി.ഓ അറിയിച്ചു.