
ഇടുക്കി: രാജകുമാരിയിൽ വീടിന് മുകളിലേയ്ക് മരം വീണു. കഴിഞ്ഞ രാത്രിയിലെ കനത്ത മഴയിലാണ് മരം കടപുഴകി വീണത്. രാജകുമാരി പഞ്ചായത്ത് ഓഫിസിന് സമീപം താമസിയ്ക്കുന്ന പാറയ്ക്കൽ മേരിയുടെ വീടിന് മുകളിലേയ്ക്കാണ് മരം വീണത് മേൽകൂര തകരുകയും ഭിത്തിക്ക് വിള്ളൽ ഏൽക്കുകയും ചെയ്തു. ആസ്ബറ്റോസ് ഷീറ്റ് തകർന്ന് വീണ് വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ പറ്റി. വീട്ടുകാർ പരുക്ക് ഏൽക്കാതെ രക്ഷപെട്ടു.