KeralaLatest NewsLocal news
പാചക വാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് അടിമാലിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു

അടിമാലി :രാജ്യത്ത് പാചക വാതക വിലയില്‍ വീണ്ടും വര്‍ധനവുണ്ടായ സാഹചര്യത്തിലായിരുന്നു കോണ്‍ഗ്രസ് അടിമാലി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ സൂചകമായി നടന്ന പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രതിഷേധ പരിപാടിയില്‍ കോണ്‍ഗ്രസ് അടിമാലി ബ്ലോക്ക് പ്രസിഡന്റ് ബാബു പി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സാധാരണക്കാരെ സാമ്പത്തികമായി ഞെരുക്കുകയാണെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ കുറ്റപ്പെടുത്തി. പ്രതിഷേധ പ്രകടനം ടൗണില്‍ സെന്റര്‍ ജംഗ്ഷനില്‍ സമാപിച്ചു. ഡിസിസി ഭാരവാഹികളും ബ്ലോക്ക്, മണ്ഡലം ഭാരവാഹികളും വിവിധ പോഷക സംഘടന ഭാരവാഹികളും പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തു.