
ശാന്തന്‍പാറ : പരാതിയുമായി ശാന്തന്‍പാറ പോലീസ് സ്റ്റേഷനിലെത്തിയ ആദിവാസി വിഭാഗത്തില്‍പ്പെട്ട വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. ചെമ്പകത്തൊഴുകുടി സ്വദേശി എ..ചെല്ലന്‍ ആണ് മരിച്ചത്. 80 വയസായിരുന്നു. പോലീസ് സ്റ്റേഷനില്‍ നല്‍കിയ ഒരു പരാതി തീര്‍പ്പാക്കി എഴുന്നേല്‍ക്കുന്നതിനിടെയാണ് ചെല്ലന്‍ കുഴഞ്ഞുവീണത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏകദേശം ആറുമാസം മുന്‍പ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.