Education and careerKeralaLatest NewsLocal news

വിദ്യാഭ്യാസ രംഗത്ത് ബി.എഡ് കോളേജുകൾക്ക് വലിയ പ്രാധാന്യം: എം എം മണി എംഎൽഎ


ഭാവിയിലെ അധ്യാപകരെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളായ ബി.എഡ് കോളേജുകൾക്ക് വിദ്യാഭ്യാസ രംഗത്ത് വലിയ പ്രാധാന്യം ഉണ്ടെന്ന് എം എം മണി എംഎൽഎ. നെടുങ്കണ്ടം ബി എഡ് കോളേജ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എംഎൽഎഇന്നത്തെ ബി.എഡ് വിദ്യാർഥികളാണ് ഭാവിയിലെ അധ്യാപകർ. അവരാണ് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരായി മാറുന്നത്, ആ നിലയിൽ ബി.എഡ് കോളേജുകൾക്ക് വലിയ പ്രാധാന്യം ഉണ്ടെന്ന് എംഎം മണി എംഎൽ എ പറഞ്ഞു.
 എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് മൂന്നു കോടി രൂപ അനുവദിച്ചാണ് ഇന്റഗ്രേറ്റഡ് ബിഎഡ് കോളേജ് കെട്ടിട സമുച്ചയം നിർമ്മിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സിപാസിന്റെ (സെൻ്റർ ഫോർ പ്രൊഫഷണൽ ആൻ്റ് അഡ്വാൻസ് സ്റ്റഡീസ്) ബിൽഡിങ് ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും പുതിയ കെട്ടിടത്തിനായി അനുവദിച്ചിട്ടുണ്ട്.
24,986 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്നു നിലകളിലായാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഓഡിറ്റോറിയം, സ്മാർട് ക്ലാസ് റൂമുകൾ, ഓഫീസ് റൂം, മിനി കോൺഫറൻസ് ഹാൾ, മൾട്ടി പർപ്പസ് ഹാൾ, സെമിനാർ ഹാൾ, ലൈബ്രറി, ടോയ്ലറ്റ് കോംപ്ലക്സ്, എന്നിവയടക്കമാണ് പുതിയ ബി.എഡ് കോളേജ് സമുച്ചയം നിർമ്മിക്കുന്നത്. 
നെടുങ്കണ്ടം ബി.എഡ് കോളേജ് ക്യാമ്പസിൽ ചേർന്ന യോഗത്തിൽ കോളേജ് വികസന കമ്മിറ്റി ചെയർപേഴ്സൺ പി.എൻ വിജയൻ അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രിമി ലാലിച്ചൻ, ത്രിതല പഞ്ചായത്തംഗങ്ങളായ ജിജി കെ ഫിലിപ്പ്, ബിന്ദു സഹദേവൻ, ഷിഹാബ് ഈട്ടിക്കൽ, സി-പാസ് ഡയറക്ടർ പി.ഹരികൃഷ്ണൻ, പ്രിൻസിപ്പൽ ഇൻ ചാർജ് സിന്ധുകുമാരി സി.സി, മുൻ പ്രിൻസിപ്പൽ ഡോ.രാജീവ്‌ പുലിയൂർ, കോളേജ് വികസന കമ്മിറ്റി അംഗങ്ങളായ എം എൻ ഗോപി, ടി.എം ജോൺ, എം.എസ് മഹേശ്വരൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!